അമേരിക്കന്‍ നടി ഫെലിസിറ്റി ഹഫ്മാന് 14 ദിവസം തടവ് ശിക്ഷ
കോഴ നല്‍കി മകളുടെ പ്രവേശനം തരപ്പെടുത്തി എന്നായിരുന്നു കേസ്. പരീക്ഷയിൽ കൃത്രിമം കാണിക്കാന്‍ പണം നല്‍കി എന്ന് സമ്മതിച്ച ഹഫ്മാന്‍, സംഭവത്തില്‍ കോടതിയില്‍ മാപ്പ് പറയുകയും ചെയ്തു
അമേരിക്കന്‍ നടി ഫെലിസിറ്റി ഹഫ്മാന് 14 ദിവസം തടവ് ശിക്ഷ. കോളേജ് പ്രവേശന അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് കോടതി ഉത്തരവ്. കോഴ നല്‍കി മകളുടെ പ്രവേശനം തരപ്പെടുത്തി എന്നായിരുന്നു കേസ്. പരീക്ഷയിൽ കൃത്രിമം കാണിക്കാന്‍ പണം നല്‍കി എന്ന് സമ്മതിച്ച ഹഫ്മാന്‍, സംഭവത്തില്‍ കോടതിയില്‍ മാപ്പ് പറയുകയും ചെയ്തു. അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച കോളേജ് പ്രവേശന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ രക്ഷിതാവാണ് 56 കാരിയായ ഹഫ്മാന്‍.
14 ദിവസത്തെ തടവിന് പുറമെ 30,000 ഡോളർ പിഴയടക്കാനും 250 മണിക്കൂർ കമ്മ്യൂണിറ്റി സേവനം പൂർത്തിയാക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ജനപ്രിയ ടെലിവിഷൻ പരമ്പരയായ "ഡെസ്‌പെറേറ്റ് ഹൗസ്‌വൈവ്സ്" താരവും അക്കാദമി അവാർഡ് നോമിനിയുമായ 56 കാരിക്കെതിരെ ബോസ്റ്റണിലെ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കോളേജ് പ്രവേശനത്തിനുള്ള ടെസ്റ്റിൽ മകളുടെ ഉത്തരങ്ങൾ രഹസ്യമായി ശരിയാക്കണമെന്നാവശ്യപ്പെട്ട് 15,000 ഡോളർ നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ ഹഫ്മാൻ കുറ്റക്കാരനാണെന്ന് മെയ് മാസത്തിൽ കോടതി കണ്ടെത്തിയിരുന്നു. ഒക്ടോബർ 25 ന് ജയിലിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയില്‍ കോടതി ഹഫ്മാനെ പുറത്തുവിട്ടു,