തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കനത്ത തിരിച്ചടി; കയ്സ് സെയ്ദ് മുന്നിട്ട് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്
തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കനത്ത തിരിച്ചടി. മൂന്നിൽ രണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ പരമ്പരാഗത രാഷ്ട്രീയത്തിന് പുറത്തുള്ളയാളും കോളജ് പ്രൊഫസറുമായ കയ്സ് സെയ്ദ് ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 7.4 ശതമാനം വോട്ടുകളുമായി അഞ്ചാം സ്ഥാനത്താണ് പ്രധാനമന്ത്രി യൂസഫ് ചാഹേദ്.
2011 ലെ അറബ് വസന്തത്തിന് ശേഷം തുനീഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ സ്വതന്ത്ര വോട്ടെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ ഫലമാണ് പുറത്തുവരുന്നത്. മൂന്നിൽ രണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ 18.9 ശതമാനം വോട്ടുകള്‍ നേടി കയ്സ് സെയ്ദ് ലീഡ് ചെയ്യുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സെയ്ദിന് പിന്നില്‍ 15.5 ശതമാനം വോട്ടുമായി ജയിലിൽ കഴിയുന്ന നബിൽ കരോയിയാണുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഫലം പൂര്‍ണമായി പുറത്തുവരുമ്പോള്‍ നിലവിലെ പ്രധാന മന്ത്രി യൂസഫ് ചാഹേദ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പരാജിതനായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 7.4 ശതമാനം വോട്ടുകളുമായി അന്നഹ്ദ പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുൽഫത്താഹ് മൗറക്കും മുൻ പ്രതിരോധ മന്ത്രി അബ്ദുൽകരിം സിബിഡിക്കും പിറകില്‍ അഞ്ചാം സ്ഥാനത്താണ് യൂസഫ് ചാഹേദ്. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വലിയ തോതില്‍ ജനങ്ങളെ സ്വാധീനിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.