പുതുതായി കണ്ടെത്തിയ ‘ഭീമന്‍ സലാമാണ്ടർ’ ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി സ്പീഷീസ്

ചൈനീസ് ഭീമൻ സലാമാണ്ടറുകൾക്ക് അഞ്ച് അടിയിൽ കൂടുതൽ നീളത്തിൽ വളരാൻ കഴിയും

Update: 2019-09-19 07:09 GMT

ഉരഗങ്ങളോട് രൂപ സാദൃശ്യമുള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ. 655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത്‌ . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.

പുതുതായി തിരിച്ചറിഞ്ഞ സലമാണ്ടറുകളെ ചൈനയില്‍ നിന്നാണ് കണ്ടെത്തുന്നത്. ചൈനീസ് ഭീമൻ സലാമാണ്ടറുകളുടെ ഡിഎൻ‌എ വിശകലനം ചെയ്തപ്പോള്‍ മൂന്ന് വ്യത്യസ്ത ഇനങ്ങളുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ മൂന്നിന്റെയും ഏറ്റവും വലിയ ഇനമായ ‘ആൻഡ്രിയാസ് സ്ലിഗോയ്’ എന്ന ഭീമന്‍ അഞ്ച് അടിയില്‍ കൂടുതല്‍ വളരാന്‍ കഴിയുന്നവയാണ്.

Advertising
Advertising

ആൻഡ്രിയാസ് സ്ലിഗോയ് അല്ലെങ്കിൽ ദക്ഷിണ ചൈനയിലെ ഭീമൻ സലാമാണ്ടർ, സെപ്റ്റംബർ 17ന് എക്കോളജി ആൻഡ് എവലൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നിന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ഉഭയജീവിയാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

ആവാസവ്യവസ്ഥയുടെ നാശനഷ്ടവും വേട്ടയാടലും ഭക്ഷണത്തിനായുള്ള അമിത ചൂഷണവും ഇവയുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Tags:    

Similar News