ചിലിയില്‍ കടുത്ത വരള്‍ച്ച

രാജ്യത്തിന്‍റെ 70 ശതമാനം പ്രദേശത്തെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്

Update: 2019-09-19 03:09 GMT

ചിലിയില്‍ കടുത്ത വരള്‍ച്ച. രാജ്യത്തിന്‍റെ 70 ശതമാനം പ്രദേശത്തെയും ബാധിച്ച വരള്‍ച്ച കടുത്ത രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിലിയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വരള്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരള്‍ച്ച മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ് ചിലി. മഴയുടെ ദൌര്‍ലഭ്യം മൂലം കടുത്ത ജലക്ഷാമം നേരിടുകയാണ് ചിലിയിലെ ജനങ്ങള്‍. ചില‌ിയില്‍ ഈ വര്‍ഷം മഴയുടെ അളവില്‍ വന്‍ തോതില്‍ കുറവ് സംഭവിച്ചു. രാജ്യത്തെ 70 ശതമാനം പ്രദേശവും വരള്‍ച്ചയുടെ പിടിയിലാണ്. റിസര്‍വോയറുകള്‍ എല്ലാം തന്നെ ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ചിലിയിലെ വേനല്‍ക്കാലം ആരംഭിച്ചിട്ടു പോലും ഇല്ല എന്നസാണ് വാസ്തവം.

Advertising
Advertising

ഈ വര്‍ഷം വലിയ വരള്‍ച്ചയാണ്. മഴ പെയ്യുന്നില്ല. വേനല്‍ക്കാലം വരുന്നതേയുള്ളു. കൂടുതല്‍ ജലം ആവശ്യമാണ്. വലിയ പ്രശ്നമാണ്. മനുഷ്യന്‍ മാത്രമല്ല ഈ പ്രതിസന്ധിയില്‍ കഷ്ടത അനുഭവിക്കുന്നത്. നിരവധി മൃഗങ്ങളും ഇതിനോടകം ചത്തൊടുങ്ങി. 3000 വളര്‍ത്ത് മൃഗങ്ങളെ താരതമ്യേന പ്രശ്നം കുറഞ്ഞ റൂഞ്ച് മേഖലയിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കാലാവസ്ഥ വ്യതിയാനത്തിന്‍റെ അനന്തര ഫലമാണ് ചിലി ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനും ജല ദുരുപയോഗം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നാണ് ചിലിയിലെ വിദഗ്ധരുടെ അഭിപ്രായം. 2019 ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചുള്ള സമ്മേളനത്തില്‍ ഏറ്റവും പ്രധാന ചര്‍ച്ചയാകാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചിലി. ഈ വര്‍ഷം ഡിസംബര്‍ രണ്ട് മുതല്‍ പതിമൂന്ന് വരെയാണ് സമ്മേളനം.

Tags:    

Similar News