കരാര്‍ ഇല്ലാതെ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെന്ന് ബോറിസ് ജോണ്‍സണ്‍
തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു സൈനിക ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്തിയത്
കരാര്‍ ഇല്ലാതെ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെന്ന് ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനിലെ സൈനിക ക്യാംപ് സന്ദര്‍ശിച്ച ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം. ബ്രെക്സിറ്റ് ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചില്ലെങ്കിലും ഒക്ടോബര്‍ 31-ന് തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാന്‍ തയ്യാറാകണമെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു സൈനിക ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്തിയത്. ചര്‍ച്ചയില്‍ പുരോഗതി കൈവരിക്കുന്നുണ്ട്.
എന്നാല്‍ അത് പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിക്കുന്നില്ല. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് വരാനുള്ള ഒരു മാര്‍ഗം ശരിക്കും കണ്ടെത്തേണ്ടതുണ്ട്. നിയമങ്ങളും വാണിജ്യ നയങ്ങളും യൂറോപ്യന്‍ യൂണിയന്‍റെ നിയന്ത്രണത്തിലാകില്ല. എന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടുമായുള്ള പ്രശ്നമാണ് ബ്രിട്ടനെ കൂടുതല്‍ സമ്മദത്തിലാക്കുന്നത്. ബ്രക്സിറ്റ് ഇടപാടിനുള്ള ആശയങ്ങള്‍ തയ്യാറാക്കാനുള്ള രേഖകള്‍ ബ്രസല്‍സുമായി പങ്ക് വെച്ചിട്ടുണ്ടെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാന്‍ ആറാഴ്ച മാത്രം ശേഷിക്കെ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇത് വരെയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.