സ്പെയിനില്‍ ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’
ഈ വര്‍ഷം മാത്രം 42 സ്ത്രീകളാണ് ഭര്‍ത്താക്കന്മാരാലും മുന്‍ പങ്കാളികളാലും കൊല്ലപ്പെട്ടത്
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പെയിനില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം. 'ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ' പ്രഖ്യാപനം എന്നു വിളിച്ച പ്രതിഷേധം സ്‌പെയിനിലെ 250 ലേറെ പട്ടണങ്ങളിലാണ് നടന്നത്.
ഈ വര്‍ഷം മാത്രം 42 സ്ത്രീകളാണ് ഭര്‍ത്താക്കന്മാരാലും മുന്‍ പങ്കാളികളാലും കൊല്ലപ്പെട്ടത്. ഇതിനെതിരെ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഫെമിനിസ്റ്റ് എമര്‍ജന്‍സി പ്രതിഷേധം. സ്പാനിഷ് ഗവണ്‍മെന്റിന്റെ കണക്കുകൾ പ്രകാരം 2003 മുതൽ 1,017 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 32 കുട്ടികൾക്കാണ് അമ്മയില്ലാതായത്.
Protestors in over 250 towns and cities across Spain declare a “feminist emergency” amid a series of high-profile rape cases and 19 murders in which women were killed by domestic partners https://t.co/rOwachjhRM
— Feminist Current (@FeministCurrent) September 21, 2019
എന്നിട്ടും രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും നിസ്സംഗത പുലര്‍ത്തുന്നു എന്ന് ആരോപിച്ചായിരുന്നു സ്ത്രീകൾ തെരുവിലിറങ്ങിയത്. സപെയിനിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
'ക്രൂരമായ കൊലപാതകം, ബലാത്സംഗം, ആക്രമണം, പീഡോഫീലിയ, കൂട്ട ആക്രമണം തുടങ്ങിയവ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാലമാണ് എന്ന് ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ എന്ന പരിപാടിയുടെ സംഘാടകര്‍ പറയുന്നു.
മെഴുകുതിരികൾ, വിളക്കുകൾ, ടോർച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവ തെളിയിച്ചുകൊണ്ട് ഒത്തുചേരാൻ സംഘാടകർ ആളുകളോട് ആവശ്യപ്പെട്ടു. സ്‌പെയിനിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ പെഡ്രോ സാഞ്ചസ് പ്രതിഷേധത്തിന് പിന്തുണ നല്‍കി. സ്ത്രീകൾക്കെതിരായ അക്രമണത്തെ ചെറുക്കുന്നതിൽ ഒരിഞ്ചുപോലും പിന്നാക്കം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.