പാക് സൈന്യം അല്‍ഖാഇദക്ക് പരിശീലനം നല്‍കിയിരുന്നുവെന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്‍
പാകിസ്താനും അവരും തമ്മിൽ എല്ലായ്പ്പോഴും ബന്ധങ്ങളുണ്ടായിരുന്നു… കാരണം അവര്‍ക്ക് പരിശീലനം നൽകിയത് പാക് സൈന്യമായിരുന്നു.”
അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്യാൻ പാകിസ്താൻ സൈന്യവും ഐ.എസ്.ഐയും അല്‍ഖാഇദയെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും പരിശീലിപ്പിച്ചിരുന്നതായി സമ്മതിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തല്‍.
അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയ സോവിയറ്റ് യൂണിയനുമായി യുദ്ധം ചെയ്യാനാണ് പാക് സൈന്യവും സി.ഐ.എയും വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കിയത്. ഇതില്‍ അല്‍ഖാഇദയും ഉള്‍പ്പെടും. അക്കാലത്ത് അവരെ വീരന്‍മാരായാണ് പരിഗണിച്ചിരുന്നത്. 1989 ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ പാകിസ്താന്റെ തലയിലായെന്നും ഇമ്രാന്‍ പറഞ്ഞു. പാക് സൈന്യമോ ഇന്റലിജൻസ് ഏജൻസിയോ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന കാര്യം ഇതാദ്യമായാണ് ഒരു പാക് നേതാവ് സ്ഥിരീകരിക്കുന്നത്.
ഒസാമ ബിൻ ലാദനാണ് 1988 ൽ അല്‍ഖാഇദക്ക് രൂപം നല്‍കിയത്. ഇതിന് പിന്നാലെ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുകയും ചെയ്തു. 1988 ആഗസ്റ്റ് 11 ന് പാകിസ്താനിലെ പെഷവാറിലാണ് അല്‍ഖാഇദ രൂപീകൃതമായത്. സോവിയറ്റ് സൈന്യം 1988 മെയ് 15 ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്‍വലിയാന്‍ തുടങ്ങിയിരുന്നു. 1989 ഫെബ്രുവരി രണ്ടോടെ ഈ പിന്‍വലിയല്‍ പൂര്‍ത്തിയായി. ഇതോടെ അമേരിക്കയും കളംവിട്ടെങ്കിലും പാകിസ്താൻ സൈന്യം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം തുടര്‍ന്നുവെന്നും ഖാൻ പറഞ്ഞു. “പാകിസ്താനും അവരും തമ്മിൽ എല്ലായ്പ്പോഴും ബന്ധങ്ങളുണ്ടായിരുന്നു… കാരണം അവര്‍ക്ക് പരിശീലനം നൽകിയത് പാക് സൈന്യമായിരുന്നു.” ന്യൂയോർക്ക് സിറ്റിയിലെ സെന്റർ ഫോർ ഫോറിൻ റിലേഷൻസിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇമ്രാന്‍ ഖാൻ ഇക്കാര്യം പറഞ്ഞത്.
ये à¤à¥€ पà¥�ें- എവിടെ നിന്നാണ് ഇമ്മാതിരി റിപ്പോര്‍ട്ടര്‍മാരെ കിട്ടുന്നത് ? പാക് മാധ്യമപ്രവര്‍ത്തകനെ കളിയാക്കി ഇമ്രാനോട് ട്രംപ്
9/11 ന് ശേഷം ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്താന് തിരിയേണ്ടി വന്നു. തീവ്രവാദികൾക്കെതിരെ 180 ഡിഗ്രി തിരിഞ്ഞ് അവരുടെ പിന്നാലെ പോയപ്പോൾ പാക് സൈന്യത്തിലെ എല്ലാവര്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ജനറൽ മുഷറഫിനെതിരെ ആഭ്യന്തരതലത്തില്‍ ആക്രമണമുണ്ടായെന്നും ഖാൻ പറഞ്ഞു.