ഗ്രീക്കിലെ തൊഴില്‍ പരിഷ്കാരങ്ങള്‍: തലസ്ഥാന നഗരിയില്‍ തൊഴിലാളികളുടെ പ്രതിഷധ പ്രകടനം

പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷം തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്

Update: 2019-09-25 02:53 GMT

തൊഴില്‍ നിയമങ്ങളില്‍ നടത്തിയ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ഗ്രീക്കിലെ തൊഴിലാളികള്‍ ഇന്നലെ തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷം തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഗ്രീക്ക് സിവില്‍ സെര്‍വന്‍റെ കോണ്‍ഫെഡറേഷന്‍ എന്ന് തൊഴിലാളി സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.

പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോടാക്കിസിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് കഴിഞ്ഞ ജൂണിലാണ് ഗ്രീസില്‍ ഭരണത്തിലേറിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന രാജ്യത്തെ കരകയറ്റുമെന്നാണ് പ്രധാനമന്ത്രി കിറിയാക്കോസ് ഭരണത്തിലേറുമ്പോള്‍ പറഞ്ഞിരുന്നത്. രാജ്യത്ത് വിദേശ നിക്ഷേപം വേഗത്തിലാക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനെതിരായ പ്രവര്‍ത്തനങ്ങളാണ് പ്രാധാനമന്ത്രി രാജ്യത്ത് ചെയ്യുന്നത് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം, തൊഴിലാളി കരാറുകള്‍ യുണിയന്‍ തുടങ്ങിയവയെ പുതിയ നിയമം ബാധിക്കും.

Advertising
Advertising

തൊഴിലാളികളുടെ അവകാശ ഹനിക്കുന്ന നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.‌ പ്രതിഷേധ പ്രകടനം തലസ്ഥാനമായ ഏഥന്‍സിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്തെ ഭൂരിപക്ഷം പൊതുമേഖല തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഗ്രീക്ക് സിവില്‍ സർവന്‍റ് കോണ്‍ഫെഡറേഷനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മറ്റു ചെറിയ തൊഴിലാളി സംഘടനകളും പ്രതിഷേധത്തിന് പിന്തുണ നല്‍കി. രാജ്യത്തെ പ്രധാനപ്പെട്ട നിക്ഷേപങ്ങള്‍ക്കുള്ള ലൈസന്‍സ് സംവിധാനങ്ങള്‍ക്ക് വൈകിപ്പിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News