ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് വാണിജ്യ - വ്യാപാര മേഖലയില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്
ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് വാണിജ്യ - വ്യാപാര മേഖലയില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. പാകിസ്താനെ കുറിച്ച് വ്യക്തവും ശക്തവുമായ സന്ദേശം മോദി തനിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്‍റെ സംസാരം.
യു.എന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മോദിയും ഇംറാന്‍ ഖാനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. മോദിയെ പുകഴ്ത്തി കൊണ്ടായിരുന്നു ട്രംപിന്‍റെ സംസാരം. ഏറെ പ്രശ്നങ്ങള്‍ നിറഞ്ഞ ഇന്ത്യയെ ഒരു പിതാവിനെപ്പോലെ മോദി ചേര്‍ത്തപിടിച്ചെന്നും ട്രംപ് പറഞ്ഞു. ഹൌഡി മോദി പരിപാടിയില്‍ പങ്കെടുത്തതിന് ട്രംപിനോട് മോദി നന്ദി പറഞ്ഞു