ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി
സെപ്തംബര്‍ 26നാണ് റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്.
ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപുകളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. റിക്ടര്‍ സകെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു. നൂറുകണക്കിന് വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ, പൊതു സൗകര്യങ്ങൾ എന്നിവയും ദുരന്തത്തിൽ തകർന്നു.
ഒക്ടോബർ 9 വരെ പ്രദേശത്ത് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. “ഞായറാഴ്ച രാവിലെയോടെ 30 പേർ മരിക്കുകയും 156 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ശക്തമായ ആഘാതത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ കുറഞ്ഞത് 25,000 പേര്‍ക്കെങ്കിലും പാലായനം ചെയ്യേണ്ടിവന്നു, “ ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അഗസ് വിബോവോ പറഞ്ഞു. പല സഥലങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്കായി അടിയന്തര താമസ സൌകര്യങ്ങളും പൊതു അടുക്കളകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന സ്ഥാനത്ത് പതിവായി ഭൂകമ്പവും അഗ്നിപർവ്വത പ്രവർത്തനങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടർന്ന് സുലവേസി ദ്വീപിലെ പാലുവിൽ ഉണ്ടായ സുനാമിയിലും 4,300 ൽ അധികം ആളുകള്‍ മരിക്കുകയും കുറേയധികം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു