ഹോങ്കോങ്; പ്രതിഷേധക്കാരന്റെ നെഞ്ചിന് നേരെ വെടിയുതിര്‍ത്ത് പൊലീസ്
തന്‍റെ യൂണിറ്റിനെ ആക്രമിച്ചതിന്‍റെ പേരിലാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്
ഹോങ്കോങിലെ സുവാന്‍ വാന്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച നടന്ന ഭരണകൂട വിരുദ്ധ പ്രകടനത്തിനിടെ ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാരന്‍റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു.
പ്രതിഷേധം ശക്തമാവുന്നതിനിടെ തന്‍റെ യൂണിറ്റിനെ ആക്രമിച്ചതിന്‍റെ പേരിലാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റ പ്രതിഷേധക്കാരന് ഉദ്യോഗസ്ഥര്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച്ച നഗരത്തിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് പതിനഞ്ചോളം പേരെ അഡ്മിറ്റ് ചെയ്തതായും അതിലൊരാളുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിയേറ്റ വ്യക്തിയാണോ ഗുരുതരാവസ്ഥയിലുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.
VIDEO: 🇭🇰 Hong Kong police fire tear gas at protesters on an escalator in the Central business district, as violent clashes erupted across the city hours after China held a huge military parade in Beijing to celebrate 70 years of Communist Party rule #HongKongProtests pic.twitter.com/YFbFbUdpeH
— AFP news agency (@AFP) October 1, 2019
സുവാന്‍ വാന്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച ഉച്ച തിരിഞ്ഞ് പ്രതിഷേധക്കാര്‍ പൊലീസുമായി ശക്തമായ പോരാട്ടത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുന്നതും, തുടര്‍ സംഭവങ്ങളുമടങ്ങിയ രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയിതിട്ടുണ്ട്.
ഇരുമ്പ് ദണ്ഡുകളും, കുടകളുമുപയോഗിച്ച് പ്രതിഷേധിക്കുന്ന, മുഖാവരണം ധരിച്ച 12 പേരെ അര ഡസനോളം പൊലീസുകാര്‍ നേരിടുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വെടിയുതിര്‍ക്കുന്നതിനു മുമ്പ് ഇരുമ്പ് ദണ്ഡു പിടിച്ച പ്രതിഷേധക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്നതും തുടര്‍ന്നുള്ള വെടിയൊച്ചയും വീഡിയോയിലുണ്ട്.
ഇതേ സംഭവത്തിന്‍റെ തന്നെ, ഹോങ്കോങ് യൂണിവേഴ്സിറ്റി ക്യാമ്പസ് ക്യാമറിയില്‍ പതിഞ്ഞ മറ്റൊരു വശത്തു നിന്നുള്ള ദൃശ്യങ്ങളാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. ഒാക്സിജന്‍ മാസ്ക് ധരിച്ച, നെഞ്ചില്‍ രക്തക്കറയുള്ള പ്രതിഷേധക്കാരനെ ഉദ്യോഗസ്ഥര്‍ പരിചരിക്കുന്നതും വൈകിയെത്തിയ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ബോധം നഷ്ടപ്പെടാത്ത ഇയാളെ സ്ട്രക്ച്ചറില്‍ കിടത്തുന്നതും പ്രാദേശിക ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം.
വിവാദ കുറ്റവാളി-കൈമാറ്റ ബില്‍ പിന്‍വല്ക്കണമെന്നും, ഭരണാധികാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ആഴ്ച്ചകളായി ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടത്തി വരുന്നത്.