ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരണത്തിന് നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി

അഴിതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറലിനു മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്

Update: 2019-10-03 02:27 GMT

ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പറഞ്ഞു. ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറലിനു മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News