പ്രപഞ്ചഘടനയെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ; ഊര്‍ജ തന്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു
ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കല്‍ മേയര്‍, ദ്വിദിയര്‍ ക്വിലോസ് എന്നിവരാണ് നൊബേല്‍ പങ്കിട്ടത്. പ്രപഞ്ചഘടനയെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്കാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്.
പ്രപഞ്ച ഘടനാ ശാസ്ത്രവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കാണ് അമേരിക്കന് ശാസ്ത്രജ്ഞനായ ജെയിസ് പീബിള്‍സ് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹകരായത്. പീബിള്‍സ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സയന്റിസ്റ്റാണ്.
സൌരയൂഥത്തിന് സമാനമായ നക്ഷത്ര -ഗ്രഹ വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിനാണ് മൈക്കല്‍ മേയര്‍, ദ്വിദിയര്‍ ക്വിലോസ് എന്നിവര്‍ പുരസ്കാരം നേടിയത്. മേയര്‍ ജനീവ സര്‍വകലാശാലയിലെ ഊര്‍ജ തന്ത്രജ്ഞനും ക്വിലോസ് വാനനിരീക്ഷകനുമാണ്. സമ്മാനത്തുക ഇവര്‍ പങ്കിടും. മൂവരുടെയും കണ്ടെത്തലുകള്‍ പ്രപഞ്ച ഘടനയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ഭാരവാഹികള്‍ പറഞ്ഞു. രസതന്ത്രത്തിനുള്ള നോബേല്‍ നാളെ പ്രഖ്യാപിക്കും.