2019ലെ സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ്

Update: 2019-10-11 10:36 GMT

2019ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. രണ്ട് പതിറ്റാണ്ടായി അയല്‍രാജ്യമായ എറിത്രിയയുമായി നിലനിനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതില്‍ നടത്തിയ ഇടപെടലാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എത്യോപ്യയില്‍ നിന്ന് എറിത്രിയ സ്വതന്ത്രമായത് മുതല്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായിരുന്നു. 98 മുതല്‍ 2000 വരെ നിലനിന്ന യുദ്ധത്തില്‍ എണ്‍പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

അബി അഹമ്മദ് പ്രധാനമന്ത്രിയായതിന് ശേഷം എറിത്രിയയുമായുള്ള വൈര്യം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാവുകയും കഴഞ്ഞവര്‍ഷം ജൂലൈയില്‍ എറിത്രിയന്‍ പ്രസിഡന്‍റ് ഇസയാസ് അഫ്‌വെര്‍ക്കിയുമായി സമാധാനക്കരാര്‍ ഒപ്പുവെക്കുകകയും ചെയ്തു. ശത്രുത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും തങ്ങളുടെ കരാരതിര്‍ത്തികള്‍ തുറക്കുകയും ഉഭയകക്ഷി വ്യാപാരത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ്.

Tags:    

Similar News