ബുര്‍ക്കിനഫാസോയില്‍ മുസ്‍ലിം പള്ളിക്ക് നേരെ ഭീകരാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലങ്കിലും ഐ.എസ് - അല്‍ - ഖ്വയ്ദ സംഘമാണന്നാണ് സംശയം
Update: 2019-10-14 02:58 GMT
ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയില്‍ മുസ്‍ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പ്രാര്‍ത്ഥനാ സമയത്ത് പള്ളിയില്‍ അതിക്രമിച്ച് കയറിയ അക്രമ സംഘമാണ് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലങ്കിലും ഐ.എസ് - അല്‍ - ഖ്വയ്ദ സംഘമാണന്നാണ് സംശയം.