തുര്‍ക്കിഷ് മന്ത്രിമാര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി
നാറ്റോ സഖ്യ രാജ്യമായ തുര്‍ക്കിക്കെതിരെ നടപടിയെടുക്കാത്തതില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് നീക്കം
Update: 2019-10-16 02:49 GMT
വടക്കന്‍ സിറിയയിലെ സൈനിക നടപടിയെ തുടര്‍ന്ന് തുര്‍ക്കിഷ് മന്ത്രിമാര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. നാറ്റോ സഖ്യ രാജ്യമായ തുര്‍ക്കിക്കെതിരെ നടപടിയെടുക്കാത്തതില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് നീക്കം. വടക്കന്‍ സിറിയയില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചത് സൈനിക നീക്കത്തിനുള്ള പച്ചക്കൊടിയായിരുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.അതിനിടെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ട്രംപ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വൈകാതെ മേഖല സന്ദര്‍ശിക്കും.