ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഉര്‍ദുഗാന്‍
തുര്‍ക്കി സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ നടത്തുന്ന സൈനിക ആക്രമണം തുടരുമെന്നും തുര്‍ക്കി പ്രസിഡന്‍റ് അറിയിച്ചു
Update: 2019-10-17 02:21 GMT
ലോക രാജ്യങ്ങളുടെ സമ്മര്‍ത്തിന് വഴങ്ങാതെ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ . തുര്‍ക്കി സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ നടത്തുന്ന സൈനിക ആക്രമണം തുടരുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് അറിയിച്ചു. കുര്‍ദ് വിഭാഗം ആയുധമുപേക്ഷിച്ച് പിന്‍മാറിയാല്‍ മാത്രമേ തുര്‍ക്കി സൈന്യം ആക്രമവസാനിപ്പിക്കുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കി സിറിയയില്‍ നടത്തുന്ന സൈനിക ആക്രമണത്തിനെതിരേ അമേരിക്കയും ചൈനയുമടക്കമുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.