വടക്കന്‍ സിറിയയില്‍ നിര്‍ത്തി വെക്കും; തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ധാരണ

വൈ.പി.ജി അടക്കമുള്ള കുര്‍ദ് സായുധ സംഘടനകള്‍ക്ക് മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ 120 മണിക്കൂര്‍ സമയം നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചതായി മൈക്ക് പെന്‍സ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-10-18 02:30 GMT

വടക്കന്‍ സിറിയയില്‍ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ധാരണയായി. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദ്ദുഖാനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തീരുമാനം.

അഞ്ച് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍. തുര്‍ക്കിക്ക് മേല്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഖാനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് അങ്കാരയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷാമാണ് കുര്‍ദിഷ് മേഖലയിലെ സൈനിക നടപടി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തില്‍ തുര്‍ക്കിയെത്തിയത്.

വൈ.പി.ജി അടക്കമുള്ള കുര്‍ദ് സായുധ സംഘടനകള്‍ക്ക് മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ 120 മണിക്കൂര്‍ സമയം നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചതായി മൈക്ക് പെന്‍സ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സായുധ സംഘടനകള്‍ മേഖലയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല്‍ ഓപ്പറേഷന്‍ പീസ് സ്പ്രിങ് എന്ന പേരില്‍ നടത്തുന്ന സൈനിക നടപടി പൂര്‍ണമായി നിര്‍ത്തുമെന്നും തുര്‍ക്കി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News