ബ്രെക്സിറ്റ് കരാറില്‍ ഇന്ന് നിര്‍ണായക വോട്ടെടുപ്പ് 

പുതിയ കരാർ എം.പിമാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 31നു തന്നെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ബോറിസ് ജോൺസന്റെ നിലപാട്

Update: 2019-10-19 03:02 GMT

ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് കരാറില്‍ ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ നിര്‍ണായക വോട്ടെടുപ്പ്. 650 അംഗ പാർലമെന്റിൽ 318 വോട്ടാണ് കരാറിന് അംഗീകാരം നേടാന്‍ വേണ്ടത്. പരമാവധി എം.പി.മാരെ ഒപ്പംനിർത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

എന്നാല്‍ ഭരണപക്ഷത്തു തന്നെയുള്ളവര്‍ ബോറിസ് ജോണ്‍സന്റെ കരാറിനെ എതിര്‍ക്കുമെന്നാണ് സൂചന. ഇന്ന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനമാണ് ചേരുന്നത്. 37 വർഷത്തിനു ശേഷമാണ് ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച ചേരുന്നത്.

പുതിയ കരാർ എം.പിമാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 31നു തന്നെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ബോറിസ് ജോൺസന്റെ നിലപാട്

Tags:    

Similar News