ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

വാട്സാപ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതോടെയാണ് ലബാനില്‍ പ്രതിഷേധം ആരംഭിച്ചത്

Update: 2019-10-21 13:07 GMT

ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. സാമ്പത്തിക നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ലക്ഷങ്ങള്‍ തെരുവില്‍ തുടരുന്നത്.

ലക്ഷക്കണക്കിന് പേരാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലബനാനിന്റെ തെരുവിലുള്ളത്. വാട്സാപ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതോടെയാണ് ലബാനില്‍ പ്രതിഷേധം ആരംഭിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലബനാന് കടന്നു പോകുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertising
Advertising

കഴിഞ്ഞയാഴ്ച അതി ശക്തമായ പ്രതിഷേധം ലെബനാനില്‍ അലയടിച്ചു. ടയർ കത്തിച്ചും റോഡുകൾ ഉപരോധിച്ചും ജനം തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ വാട്സാപ് കോളിനു നികുതിയേർപ്പെടുത്തിയ തീരുമാനം ലെബനൻ സര്‍ക്കാര്‍ പിന്‍വലിച്ചു.

പക്ഷേ അതുകൊണ്ടു മാത്രം പ്രക്ഷോഭകര്‍ അടങ്ങിയിരുന്നുല്ല. രാജ്യത്തിന്റെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അഴിമതി ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്.

Tags:    

Similar News