റോഡിലൂടെ പോകുമ്പോള്‍ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനം: വൈറലായി വീഡിയോ
ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
ആകാശത്തുകൂടെ പറക്കേണ്ട വിമാനം റോഡിലൂടെ പോകുന്നത് തന്നെ എല്ലാവര്‍ക്കും കൌതുകമാണ്. റോഡിലൂടെ പോയി പാലത്തിനടിയില്‍ കുടുങ്ങിയ ഒരു വിമാനത്തിന്‍റെ പിറകെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം.
പക്ഷേ, വീഡിയോയുടെ സത്യാവസ്ഥ അതൊന്നുമല്ല. വിമാനം റോഡിലൂടെ പോകുകയായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ ഒരു ട്രക്കിലായിരുന്നു വിമാനം കൊണ്ടുപോയത്. അങ്ങനെ ഒരു പാലത്തിനടിയിലൂടെ വിമാനവുമായി ട്രക്ക് കടന്നുപോകുന്നതിനിടെ വിമാനം പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമായിരുന്നു ഇത്. അവസാനം ട്രക്കിന്‍റെ ടയറുകള്‍ അഴിച്ചുനീക്കി, ട്രക്കിന്‍റെ ഉയരം കുറച്ചാണ് വിമാനത്തെ പാലത്തിനടിയില്‍ നിന്ന് രക്ഷിച്ചെടുത്തത്.
എന്തായാലും റോഡിലൂടെ പോകുന്ന വിമാനം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.