കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകില്ലെന്ന് സൂചനകള്‍

Update: 2019-10-22 03:16 GMT

കാനഡ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആദ്യഫല സൂചന. നിലവില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ലിബറല്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലാണ്.

പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലുണ്ട്. അന്തിമഫലവും നിലവിലെ സ്ഥിതിയിലായാല്‍ കാനഡയില്‍ തൂക്കുസഭയാകും വരിക.

Tags:    

Similar News