പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയിട്ട് ഇന്നേക്ക് 206 വര്‍ഷം
1814ല്‍ പ്ലാസ്റ്റിക് സര്‍ജറി ഇദ്ദേഹം കണ്ടെത്തിയെങ്കിലും അത് നടപ്പാക്കാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു
പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയ ദിവസമാണ് 1814 ഒക്ടോബര്‍ 23. ആ കണ്ടുപിടിത്തത്തിന് ഇന്നേക്ക് 206 വര്‍ഷം തികയുകയാണ്. ആ സര്‍ജറിയുടെ ചരിത്രവും പിന്നീട് ഈ മേഖലയിലുണ്ടായ മാറ്റങ്ങളുമാണ് ഇന്ന് ചരിത്രത്താളിലൂടെ പരിശോധിക്കുന്നത്.
206 വര്‍ഷം ഒരു ചെറിയ കാലയളവല്ല, അത്രയും വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലായിരുന്നു പ്ലാസ്റ്റിക് സര്‍ജറിയുടെ കണ്ടെത്തല്‍. ജോസഫ് കാര്‍പ്യൂ എന്ന ഡോക്ടറാണ് ഇതിന് പിന്നിലെ ചരിത്ര പുരുഷന്‍.
1814ല്‍ പ്ലാസ്റ്റിക് സര്‍ജറി ഇദ്ദേഹം കണ്ടെത്തിയെങ്കിലും അത് നടപ്പാക്കാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു. 1815ല്‍ ആദ്യ പ്ലാസ്റ്റിക് സര്‍ജറി നടന്നു, മനുഷ്യ ശരീരത്തില്‍ കേടുപാടുകള്‍ വന്ന ഭാഗങ്ങള്‍ എങ്ങനെ നേരെയാക്കാം എന്ന ചിന്തയായിരുന്നു ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. യുദ്ധത്തില്‍ പരിക്കേറ്റ ഒരു പട്ടാളക്കാരന്‍റെ മുറിഞ്ഞ മൂക്ക് നേരെയാക്കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയുടെ കൂടുതല്‍ സാധ്യതകള്‍ പഠിക്കാനായി ജോസഫ് കാര്‍പ്യൂ ഇന്ത്യയിലും വന്നിരുന്നതായി ചരിത്രം അടയാളപ്പെടുത്തുന്നു.