പാകിസ്താനില്‍ ട്രെയിനില്‍ തീപിടിത്തം: 65 പേര്‍ മരിച്ചു
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം
Update: 2019-10-31 09:33 GMT
പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തില്‍ റെയില്‍വെ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു . ട്രെയിനില്‍ ഗ്യാസ് സ്റ്റൌ ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച് യാത്രക്കാര്‍ ഭക്ഷണം പാചകം ചെയ്തതാണ് ദുരന്ത കാരണം.
നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചവരെയും പൊള്ളലേറ്റവരെയും ലിയാഖത്ത് പൂരിലെ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റെയില്‍വെ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് ഉത്തരവിട്ടു.