പ്രധാനമന്ത്രിയുടെ മുമ്പിൽ തല കുനിക്കാൻ രാജ്യം തയ്യാറല്ല; ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്താനില്‍ പടുകൂറ്റന്‍ റാലി
ഞായറാഴ്ച കറാച്ചിയിൽ നിന്ന് തുടങ്ങിയ റാലി ബുധനാഴ്ച ലാഹോർ പിന്നിട്ട്, വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്‌ലാമാബാദിലെത്തിയത്
പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്താനില്‍ പടുകൂറ്റന്‍ റാലി. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഞായറാഴ്ച കറാച്ചിയില്‍ നിന്ന് ആരംഭിച്ച റാലിയാണ് പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സമാപിച്ചത്.
ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം തലവന്‍ മൗലാന ഫസലുർ റഹ്മാന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ റാലി സംഘടിപ്പിച്ചത്. അധികാരമൊഴിയാനുള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന്
വ്യക്തമായ സന്ദേശം നൽകാനാണ്. മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിൽ അണിനിരന്നതെന്ന് റാലിയെ അഭിസംബോധന ചെയ്ത പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു.
അധികാരത്തിന്‍റെ കേന്ദ്രം സർക്കാറല്ലെന്നും ജനങ്ങളാണെന്നും പറഞ്ഞ ബിലാവല്‍ ഭൂട്ടോ, ഇംറാൻ ഖാന്റേത് പാവ സര്‍ക്കാറാണെന്നും പ്രധാനമന്ത്രിയുടെ മുമ്പിൽ തല കുനിക്കാൻ രാജ്യം തയ്യാറല്ലെന്നും വ്യക്തമാക്കി. ഞായറാഴ്ച കറാച്ചിയിൽ നിന്ന് തുടങ്ങിയ റാലി ബുധനാഴ്
ച ലാഹോർ പിന്നിട്ട്, വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്‌ലാമാബാദിലെത്തിയത്.