മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രണം; 53 സൈനികര്‍ കൊല്ലപ്പെട്ടു

മരണ സംഖ്യ ഉയരാന്‍ സാധ്യത. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്

Update: 2019-11-02 04:19 GMT

മാലിയില്‍ സൈനിക പോസ്റ്റ് നേരെ നടന്ന ഭീകരാക്രമണത്തില്‍ 53 മരണം. വടക്ക്-കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു പ്രദേശവാസിയും ഉള്‍പ്പെടും

ഈ വര്‍ഷം മാലി സൈന്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. മെനക പ്രവശ്യയിലെ ഇന്‍ഡേലിമൈനില്‍ നൈജര്‍ അതിര്‍ത്തിയാണ് ആക്രമണം ഉണ്ടായത്. നിരവധി സൈനികരെ കാണാതായയും റിപ്പോര്‍ട്ടുകളുണ്ട്.ആഫ്രിക്കന്‍ യൂണിയനും മാലി സര്‍ക്കാരും സംഭവത്തെ അപലപിച്ചു.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അല്‍-ഖ്വദ്‌യുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിമതരുടെ ശക്തി കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.

Advertising
Advertising

സെപ്തംബറില്‍ മാലി-ബുര്‍ക്കിനോഫാസോ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 40 സൈനികരും കെല്ലപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അിധികൃതര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെയാണ് വിതമ ശക്തി കേന്ദ്രത്തിലെ സൈനിക പോസ്റ്റിന് നേരെ ആക്രമണം ഉണ്ടായത്.

Full View

മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു നാട്ടുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബുര്‍കിനോ ഫാസോയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News