ഇംപീച്ച്മെന്‍റ്: ട്രംപിനെതിരെ നിര്‍ണായക മൊഴി
ഉക്രൈനിലെ യു.എസ് അംബാസഡര്‍ ട്രംപിന് എതിരായി നിര്‍ണായക മൊഴി നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ പുരോഗമിക്കുന്നു. ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. പൊതു ഹിയറിംഗില്‍ ഉക്രൈനിലെ യു.എസ് അംബാസഡര്‍ ട്രംപിന് എതിരായി നിര്‍ണായക മൊഴി നല്‍കി.
എതിരാളിയായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള നിര്‍ണ്ണായക മൊഴിയാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ നല്‍കിയത്‍. ഉക്രൈനിലെ യു.എസ് അംബാസഡറായ ബില്‍ ടെയ്ലറാണ് നിര്‍ണായക മൊഴി നല്‍കിയത്. ബൈഡനെതിരായ അന്വേഷണം സംബന്ധിച്ച് ട്രംപും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗോഡന്‍ സോണ്ട്‍ലാന്‍ഡും തമ്മിലുണ്ടായ സംഭാഷണത്തെ കുറിച്ച് താന്‍ അറിഞ്ഞു എന്നാണ് ടെയ്‍ലര്‍ മൊഴി നല്‍കിയത്. ഇവരുടെ സംഭാഷണം തന്‍റെ സ്റ്റാഫ് കേട്ടെന്നാണ് മൊഴി. ടെയ്ലറുടെ മൊഴി ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ये à¤à¥€ पà¥�ें- ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി
ഉക്രൈന് നല്‍കാനുള്ള സഹായങ്ങള്‍ മരവിപ്പിച്ച് ബൈഡന് എതിരായി അഴിമതി ആരോപണം ഉന്നയിപ്പിച്ച് അന്വേഷണം നടത്താന്‍ ട്രംപ് ശ്രമിച്ചു എന്നതാണ് ആരോപണം. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള പരാതി. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന് പ്രധാന എതിരാളിയാവുക ജോ ബൈഡനാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കൂടുതല്‍ തെളിവുകള്‍ അധികം വൈകാതെ പുറത്ത് വിടുമെന്നും ട്രംപ് അറിയിച്ചു.