ഫേസ്ബുക്കിലും വര്‍ണ്ണവെറി!
വെളുത്ത നിറമുള്ളവര്‍ ഭക്ഷണം കഴിച്ച സ്ഥലം വൃത്തിയാക്കാന്‍ പറയുന്നു, എന്നാല്‍ ഇതിനെ കുറിച്ച് സൂപ്പര്‍വൈസറോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നായിരുന്നു മറുപടി
ആഗോള സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാര്‍ രംഗത്ത്. കമ്പനി തങ്ങളോട് വര്‍ണ്ണ വിവേചനം കാണിക്കുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. കമ്പനിയിലെ 12 പേരാണ് തൊഴിലിടത്തില്‍ തങ്ങള്‍ക്ക് വലിയ തോതില്‍ വര്‍ണ്ണ വിവേചനം അനുഭവിക്കേണ്ടി വരുന്നുവെന്ന വെളുപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്. ഏറെ മോശപ്പെട്ട രീതിയിലുള്ള തൊഴില്‍ സംസ്ക്കാരം കമ്പനിയില്‍ നിലനില്‍ക്കുന്നുവെന്നും ജീവനക്കാര്‍ പരസ്യപ്പെടുത്തിയ കത്തില്‍ പറയുന്നു. കറുത്ത നിറത്തിന്‍റെ പേരിലും ട്രാന്‍സ് ജെന്‍ഡറുകളാണെന്നതിന്‍റെ പേരിലും കടുത്ത വിവേചനം അനുഭവിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.
വെളുത്ത നിറമുള്ളവര്‍ ഭക്ഷണം കഴിച്ച സ്ഥലം വൃത്തിയാക്കാന്‍ പറയുന്നു, എന്നാല്‍ ഇതിനെ കുറിച്ച് സൂപ്പര്‍വൈസറോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നായിരുന്നു മറുപടി, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ തങ്ങളെ അഹങ്കാരികളും അക്രമികളുമായി മുദ്ര കുത്തുന്നുവെന്നും കത്തില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കുമെന്നും ഫേസ് ബുക്ക് വൈസ്പ്രസിഡന്‍റ് വ്യക്തമാക്കി.