‘ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മൾ നിശബ്ദരാകാൻ പോകുന്നില്ല; പൗരത്വ ബില്ലിനെതിരെ ആസ്‌ട്രേലിയയിലും പ്രതിഷേധം

പ്രധാന നഗരങ്ങളായ മെൽബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വംശജരുടെ പ്രതിഷേധം നടന്നത്.

Update: 2019-12-15 10:06 GMT

ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ ആസ്‌ട്രേലിയയിലും പ്രതിഷേധം. പ്രധാന നഗരങ്ങളായ മെൽബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വംശജരുടെ പ്രതിഷേധം നടന്നത്.

വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന ഇന്ത്യയെ  തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആസ്ട്രേലിയ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തിയായിരുന്നു പ്രതിഷേധം. തെലുങ്കാനയിലെ കോൺഗ്രസ് എം.പി കോമതി വെങ്കിട്ട റെഡി ധർണ ഉദ്ഘാടനം ചെയ്തു. സുരേഷ് വല്ലത്ത് ,ഇൻഡ്യൻ മലയാളി എഡിറ്റർ തിരുവല്ലം ഭാസി എന്നിവർ സംസാരിച്ചു. അഫ്താബ് മുഹമ്മദ്, സുഖ്‌ബീർ സന്ധു , സോബൻ തോമസ് , ജിജേഷ് പി വി എന്നിവർ നേതൃത്വം നൽകി.

Tags:    

Similar News