പൗരത്വ നിയമം; പ്രക്ഷോഭങ്ങള്‍ അനുവദിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക
ഇന്ത്യയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ചു വരികയാണ്
Update: 2019-12-17 04:58 GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ അനുവദിക്കാനും പ്രതിഷേധക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ചു വരികയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ മൗലികകമായ മനുഷ്യാവകാശ തത്വങ്ങള്‍ക്കെതിരായ മതവിവേചനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു. ഇതിനിടെ ഉത്തരേന്ത്യയിലെ മൗ നഗരത്തിലും വാരാണസിയിലും പ്രതിഷധിക്കുന്നവരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.