പര്‍വേസ് മുഷറഫിന് വധശിക്ഷ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും, രാജ്യത്ത് 2014 ഉണ്ടായ അക്രമണ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതിനുമാണ് ശിക്ഷ

Update: 2019-12-17 08:05 GMT

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരവസ്ഥ പ്രഖ്യാപിച്ചതിനാണ് ശിക്ഷ.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും, 2014 ഉണ്ടായ അക്രമണ സംഭവങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നിലവിൽ ദുബെെയിൽ പ്രവാസ ജീവിതത്തിലാണ് മുഷറഫ്.

മുൻ പാക് പട്ടാള മേധാവിയായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് ഭരണം പിടിക്കുന്നത്. 1999 മുത‍ൽ 2008 വരെ പാക് ഭരണാധികാരിയായിരുന്നു. പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) നൽകിയ രാജ്യദ്രോഹ കേസിലാണ് ഇപ്പോൾ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

Tags:    

Similar News