ഇംപീച്ച്‌മെന്റിന് വിധേയനായ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമോ?

അധികാര ദുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്

Update: 2019-12-19 10:04 GMT

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്മെന്റ് (കുറ്റവിചാരണ) ചെയ്യാൻ യു.എസ് പാർലമെന്റിന്റെ ജനപ്രതിനിധി തീരുമാനിച്ചു. ഇതോടെ ട്രംപ് പുറത്താകുമോ എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം.

യു.എസ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്മെന്റിന് മൂന്നു ഘട്ടങ്ങളുള്ളതില്‍ പാർലമെന്ററി സമിതിയുടെ അന്വേഷണം, ജനപ്രതിനിധി സഭയുടെ അംഗീകാരം എന്നീ രണ്ട് ഘട്ടങ്ങളാണിപ്പോള്‍ പൂര്‍ത്തിയായത്. സെനറ്റിന്റെ വിചാരണയാണ് ഇനിയുള്ളത്.

സെനറ്റിന്റെ 100 അംഗ സഭയിൽ 53 പേർ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. ഡമോക്രാറ്റുകൾ 45 പേരും ഡമോക്രാറ്റ് അനുകൂലികളായ രണ്ടു സ്വതന്ത്രരുമാണ് മറ്റുള്ളവർ. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അതിനാൽ പ്രമേയം പാസാകാൻ സാധ്യതയില്ല. സെനറ്റിൽ പ്രമേയം പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമുള്ളതിനാല്‍ റിപ്പബ്ലിക്കൻ പക്ഷത്തെ 20 പേർ കൂറുമാറിയാലോ സെനറ്റിൽ പ്രമേയം പാസാകൂ. അതിന് സാധ്യത വിദൂരമായതിനാല്‍ ട്രംപ് പുറത്താകില്ല. ജനുവരി ആദ്യവാരമാണ് സെനറ്റിലെ വിചാരണ ആരംഭിക്കുക.

Advertising
Advertising

അധികാര ദുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. 435 സഭയില്‍ 431 പേരാണ് വോട്ട് ചെയ്തത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പ്രമേയത്തെ 219 ഡെമോക്രാറ്റിക് പ്രതിനിധികള്‍ അനുകൂലിച്ചു. 164 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തു.

ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയെന്ന പ്രമേയത്തെ 229 പേര്‍ അനുകൂലിച്ചു. 198 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ഇംപീച്ച്‌മെന്റ്8 പ്രമേയം പാസാക്കാന്‍ 216 വോട്ടുകളാണ് വേണ്ടിയിരുന്നത്. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രമേയങ്ങള്‍ വോട്ടിനിട്ടത്.

അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. 1868ല്‍ ആന്‍ഡ്രു ജോണ്‍സനെയും 998ല്‍ ബില്‍ ക്ലിന്റ്‌നെയും അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇരുവരും പ്രസിഡന്റ്ര പദവിയില്‍ തുടര്‍ന്നു. അമേരിക്കയുടെ 45മത് പ്രസിഡന്റാണ് ട്രംപ്.

Tags:    

Similar News