ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്;10 മരണം

2013ല്‍ ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറായിരം പേര്‍ മരിച്ചിരുന്നു

Update: 2019-12-26 07:18 GMT

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റില്‍ 10 പേര്‍ മരിച്ചു. രാജ്യത്ത് പലയിടത്തും ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായി, പലരും മണ്ണിനടിയില്‍ കിടക്കുകയാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ വിനോദ കേന്ദ്രങ്ങളിലെത്തിയ ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. 2013ല്‍ ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറായിരം പേര്‍ മരിച്ചിരുന്നു.

Tags:    

Similar News