എന്‍.ആര്‍.സി, സി.എ.എ; മുസ്‍ലിംകളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് അമേരിക്കന്‍ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്. യു.എസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്). സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 18നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്ക് എതിരെയുള്ള വിവേചനമാണ്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. വിഷയം അന്തര്‍ദേശീയ ശ്രദ്ധ നേടിയതിനാല്‍ വിശദീകരണം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.
‘ശ്രീലങ്ക (ബുദ്ധമതം, തമിഴ് ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു), ബർമ (ബുദ്ധമതം, റോഹിംഗ്യൻ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നു) പോലുള്ള മറ്റു അയൽ രാജ്യങ്ങളിലെ കുടിയേറ്റക്കാരെ എന്തുകൊണ്ട് പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടു? അടിച്ചമർത്തപ്പെട്ട മുസ്‍ലിം ന്യൂനപക്ഷങ്ങളായ പാക്കിസ്ഥാനിലെ അഹമ്മദിയകൾ, ഷിയകൾ എന്നിവർക്കും നിയമത്തിന്റെ കീഴിൽ സംരക്ഷണം ലഭിക്കുന്നില്ല’– സി.ആർ.എസ് റിപ്പോര്‍ട്ട് പറഞ്ഞു.
ആഭ്യന്തര– രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആനുകാലിക റിപ്പോർട്ടുകൾ തയാറാക്കുന്ന വിഭാഗമാണു സി.ആർ.എസ്. പൗരത്വ നിയമം മുസ്‌ലിംകളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണു യു.എസ് പാര്‍ലമെന്റ് ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്.