കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്ന് 14 മരണം

ടേക്ക് ഓഫിന് ശേഷം നിയന്ത്രണംവിട്ട വിമാനം സമീപത്തുള്ള ഇരുനിലകെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Update: 2019-12-27 04:24 GMT

കസാഖിസ്ഥാനില്‍ വിമാനപകടത്തില്‍ 14 പേര്‍ മരിച്ചു. നൂറുപേരുമായി യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്.ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.

95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ടേക്ക് ഓഫിന് ശേഷം നിയന്ത്രണംവിട്ട വിമാനം സമീപത്തുള്ള ഇരുനിലകെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അല്‍മാട്ടിയില്‍ നിന്നും നൂര്‍സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില് പെട്ടത്. കസാഖിസ്താനിലുള്ള ബെക്ക് എയറിന്റെ ആഭ്യന്തര ഫ്ലൈറ്റാണ് ഇത്. അപകടത്തില് ആറ് കുട്ടികളടക്കം 9 പേര് മരിച്ചതായി കസാഖിസ്താനിലെ ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.

സംഭവത്തില് കസാഖിസ്താന് പ്രസിഡന്റ് ഖാസിം ജോമാര്ട്ട് അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ഉത്തരവാദികളായവരെ നിയമനടപടികള്ക്ക് വിധേയരാക്കി കടുത്ത ശിക്ഷ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News