‘എന്റെ രാജ്യം, എന്റെ അവകാശം’: പൗരത്വ ഭേദഗതിക്കെതിരെ ജപ്പാനിലും മലേഷ്യയിലും പ്രതിഷേധം

ക്വലാലംപൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മലയാളികളടക്കം അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

Update: 2019-12-27 14:39 GMT

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജപ്പാനിലും മലേഷ്യയിലും പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ക്വലാലംപൂരിലും ടോക്കിയോയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ക്വലാലംപൂരില്‍ നടന്ന പ്രകടനത്തില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.

ये भी पà¥�ें- എന്‍.ആര്‍.സി, സി.എ.എ; മുസ്‍ലിംകളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് അമേരിക്കന്‍ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

എന്റെ രാജ്യം, എന്റെ അവകാശം എന്ന പേരില്‍ ടോക്യോയിലെ ഇന്ത്യന്‍ സമൂഹം സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടോക്യോ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു.

ये भी पà¥�ें- ഉത്തര്‍പ്രദേശില്‍ വംശഹത്യക്കുള്ള മുന്നൊരുക്കം; പോലിസിന്റെ ഞെട്ടിക്കുന്ന ക്രൂരതകളുമായി വസ്തുതാന്വേഷണ സംഘം

ക്വലാലംപൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മലയാളികളടക്കം അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. മസ്ജിദ് ഇന്ത്യ പരിസരത്ത് നടന്ന പ്രകടനം സംഘടിപ്പിച്ചത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കോണ്‍ഗ്രസ്, കേരള പ്രവാസി അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റി എന്നിവ സംയുക്തമായാണ് പ്രകടനം സംഘടിപ്പിച്ചത്. രാവിലെ ക്വലാലംപൂരിലെ ഇന്ത്യന്‍ എംബസിയിലെത്തി ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

Tags:    

Similar News