പെര്‍ത്തിലും മയാമിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
പൗരത്വ നിയമത്തിനെതിരെ ലോകമെങ്ങും നടക്കുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ആസ്ത്രേലിയലിലെ പെര്‍ത്തിലും വന്‍ പ്രതിഷേധം നടന്നത്
ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോക രാജ്യങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ആസ്ത്രേലിയയിലെ പെര്‍ത്തിലും അമേരിക്കയിലെ മയാമിയിലും നടന്ന പ്രതിഷേധത്തില്‍ ഇന്ത്യക്കാരടക്കം നിരവധിപേര്‍ പങ്കെടുത്തു.
പൗരത്വ നിയമത്തിനെതിരെ ലോകമെങ്ങും നടക്കുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ആസ്ത്രേലിയലിലെ പെര്‍ത്തിലും വന്‍ പ്രതിഷേധം നടന്നത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തില്‍ ഇന്ത്യക്കാരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. എത്നിക് കമ്മ്യൂണിറ്റി കൌണ്‍സില്‍ പ്രസിഡന്റ് സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.
പി രാജീവ് എം.പി ടെലഫോണിലൂടെ സമരക്കാരോട് സംസാരിച്ചു. ആസ്ത്രേലിയയിലിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളടക്കം നിരവധി പേര്‍ പ്രതിഷേധതക്തില്‍ പങ്കാളികളായി.
നിയമത്തിനെതിരെ സമരം ഇനിയും തുടരാനാണ് ഇന്ത്യക്കാരുടെ തീരുമാനം. അമേരിക്കയിലെ മിയാമിയിലും പ്രതിഷേധം നടന്നു. ഇന്ത്യന്‍ വംശജരോടൊപ്പം മറ്റ് അമേരിക്കന്‍ പൌരന്മാരും പങ്കെടുത്തു. മിയാമിലെ ടോര്‍ച്ച് ഓഫ് ഫ്രണ്ട്ഷിപ്പ് ചത്വരത്തില്‍ നടന്ന പ്രതിഷേധം ആരംഭിച്ചത് അമേരിക്കന്‍ ദേശീയ ഗാനത്തോടെയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.