അമേരിക്കന്‍‌ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹം ഖബറടക്കി

അമേരിക്കന്‍‌ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെയും, പൗരസേന ഹശ്ദ് അല്‍ശഅ്ബിയുടെ ഉപമേധാവി അബൂ മഹ്ദി അല്‍മുഹന്ദിസിന്റെയും മൃതദേഹം കബറടക്കി.

Update: 2020-01-05 01:55 GMT

അമേരിക്കന്‍‌ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെയും, പൗരസേന ഹശ്ദ് അല്‍ശഅ്ബിയുടെ ഉപമേധാവി അബൂ മഹ്ദി അല്‍മുഹന്ദിസിന്റെയും മൃതദേഹം ഖബറടക്കി. നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.

ഖാസിം സുലൈമാനിയുടെയും ,അബൂ മഹ്ദി അല്‍മുഹന്ദിസിന്റെയും വിലാപയാത്രയിലും, ഖബറടക്കത്തിനും ബഗ്ദാദില്‍ എത്തിച്ചേര്‍ന്നത് പതിനായിരങ്ങളായിരുന്നു. അമേരിക്കയോട് പ്രതികാരത്തിന് സമയമായെന്ന് ‌ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു സമീപകാലത്ത് ഇറാഖ് കണ്ട ഏറ്റവും വലിയ അന്ത്യയാത്ര നടന്നത്.

കറുത്ത വസ്ത്രമണിഞ്ഞ്, ഹശ്ദ് അല്‍ശഅ്ബിയുടെ കൊടികളുമായി ഖാദിയ മിയയിലെ ശിയാ പള്ളിയില്‍ നിന്നും തുടങ്ങിയ വിലാപയാത്രക്കൊടുവില്‍ അബൂ മഹ്ദി അല്‍മുഹന്ദിസിന്റെ മൃതദേഹം നജഫില്‍ കബറടക്കി. സുലൈമാനിയുടെ മൃതദേഹം തെഹ്റാനിലാണ് ഖബറടക്കിയത്. സുലൈമാനിയുടെ മരണത്തില്‍ ഇറാന്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ബാഗ്ദാദ് വിമാനത്താവളത്തിലെത്തിയ സുലൈമാനി, അല്‍മുഹന്ദിസുമായി കൂടിക്കാഴ്ച നടത്തി മടങ്ങുമ്പോഴായിരുന്നു ആക്രമണം.

Tags:    

Similar News