ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കയെ പുറത്താക്കും: ഇറാന്റെ പുതിയ സൈനിക തലവൻ

മേഖലയിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള 35 കേന്ദ്രങ്ങൾ വർഷങ്ങളായി തങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും ആക്രമണപരിധിയിലാണെന്നും ഇറാന്‍ സൈന്യം

Update: 2020-01-06 07:40 GMT

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്നും പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയെ പുറത്താക്കുമെന്നും പുതിയ സൈനിക മേധാവി ഇസ്മായിൽ ഖാനി. പ്രാദേശിക മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഖാനിയുടെ വാക്കുകൾ. നേരത്തെ, അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രപ്രധാനമായ 35 കേന്ദ്രങ്ങൾ തങ്ങളുടെ നിരീക്ഷണത്തിലും ആക്രമണപരിധിയിലുമാണെന്ന് ദക്ഷിണ കെർമാൻ പ്രവിശ്യയിലെ ഇറാൻ സൈന്യത്തെ നയിക്കുന്ന ജനറൽ ഗുലാമലി അബൂഹംസ അവകാശപ്പെട്ടിരുന്നു.

'രക്തസാക്ഷി സുലൈമാനിയുടെ പാത അതേ ശക്തിയോടെ പിന്തുടരുമെന്ന് ഞങ്ങൾ വാക്കുനൽകുന്നു. അദ്ദേഹത്തിന്റെ മരണത്തിന് നൽകാവുന്ന ഒരേയൊരു നഷ്ടപരിഹാരം മേഖലയിൽ നിന്ന് അമേരിക്കയെ പുറത്താക്കുകയാണ്.'
ഇസ്മായിൽ ഖാനി, ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ

Advertising
Advertising

ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് തലവൻ അബൂമഹ്ദി അൾ മുഹമന്ദിസിനൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ബഗ്ദാദ് വിമാനത്താവളത്തിനു സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ആക്രമണത്തോട് അതിശക്തമായ ഭാഷയിൽ പ്രതികരിച്ച ഇറാൻ, സുലൈമാനിയുടെ ര്ക്തത്തിന് അമേരിക്കയോട് പകരം ചോദിക്കുമെന്ന് വ്യക്തമാക്കി. ഇറാനിലെ തങ്ങളുടെ പൗരന്മാരോട് തിരിച്ചുവരാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

സുലൈമാനി വധത്തോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി വർധിച്ചിരിക്കുകയാണ്. മേഖലയിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള 35 കേന്ദ്രങ്ങൾ വർഷങ്ങളായി തങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും ആക്രമണപരിധിയിലാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ദക്ഷിണ കെർമാർ തലവൻ ജനറൽ ഗുലാമലി ഹംസ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു.

അതേസമയം, ഗൾഫ് മേഖലയിൽ യുദ്ധത്തിനുള്ള സാധ്യത വർധിപ്പിച്ച് 3000 സൈനികരെക്കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു.

ये भी पà¥�ें- ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്മാറി

Tags:    

Similar News