ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ ദുരന്തം: സംസ്‌കാരചടങ്ങുകള്‍ മാറ്റിവെച്ചു
ഖബറടക്ക ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനിടെ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്
അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടു.ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് സംസ്കാരം മാറ്റിവെച്ചു.
ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിൽ വൈകീട്ട് സംസ്കരിക്കാനായിരുന്നു തീരുമാനം.അതിനിടെയാണ് ദുരന്തം. അഭൂതപൂർവമായ ജനക്കൂട്ടമാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. തിക്കിലും തിരക്കിലും ചുരുങ്ങിയത് അന്പതിലധികം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ये à¤à¥€ पà¥�ें- അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍
ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലും ശിയാ പുണ്യനഗരമായ ഖൂമിലും വിലാപയാത്ര നടത്തിയ ശേഷം ഇന്നു രാവിലെയാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിയിലെത്തിയത്. മൃതദേഹം ജന്മനാട്ടിലെത്തിയപ്പോള്‍ നിറകണ്ണുകളുമായി പതിനായിരങ്ങള്‍ ഒത്തുകൂടി. ലൌഡ് സ്പീക്കറുകളില്‍ ഖാസിം സുലൈമാനിയുടെ വിലാപ ഗീതങ്ങള്‍ മുഴങ്ങി.ഇറാനിയന്‍ പതാകകളും ഖാസിം സുലൈമാനിയുടെ ചിത്രങ്ങളുമേന്തിയ ആയിരക്കണക്കിന് പേര്‍ അമേരിക്കക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി.കിർമാനിൽ സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കി സംസ്കാര നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇറാനില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഖാസിം സുലൈമാനി.