ഇറാഖിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കൻ സൈന്യത്തിന് മേൽ സമ്മർദം
വിദേശ സൈന്യം ഉടനടി രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്‍റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇറാഖിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കൻ സൈന്യത്തിന് മേൽ സമ്മർദം. വിദേശ സൈന്യം ഉടനടി രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്‍റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗൾഫ് സംഘർഷം ചർച്ച ചെയ്യാൻ നാറ്റോ നേതാക്കളും യൂറോപ്യൻ യൂനിയനും അടിയന്തര യോഗം വിളിച്ചു. കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍റർ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
ये à¤à¥€ पà¥�ें- 'ട്രംപിന്റെ തല കൊണ്ടുവരുന്നവർക്ക് 5700 കോടി'
സൈന്യത്തെ മേഖലയിലെ മറ്റു ഭാഗങ്ങളിലേക്ക് പുനക്രമീകരിക്കുന്നതായി ഇറാഖ് പ്രതിരോധ മന്ത്രാലയത്തെ യു.എസ് സൈനിക നേതൃത്വം രേഖാമൂലം അറിയിച്ചെങ്കിലും പെന്‍റഗൺ നേതൃത്വം ഇക്കാര്യം നിഷേധിച്ചു. കരസേനാ ബ്രിഗേഡിയർ ജനറൽ വില്യം എച്ച് സീലി മൂന്നാമനാണ് ഉത്തരവിന്‍റെ കരട് കൈമാറിയിരുന്നത്. ഇറാഖിന്‍റെ പരമാധികാരത്തെ മാനിക്കുന്നതായും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ യു.എസ് സൈന്യം ഇറാഖ് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ അറിയിച്ചു. താവളത്തിന്‍റെ നഷ്ടപരിഹാരം ലഭിക്കാതെ രാജ്യം വിടില്ലെന്നും ഇറാഖിന് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും യു.എസ് പ്രസിഡന്‍റ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. 5300 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്.
ये à¤à¥€ पà¥�ें- ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കയെ പുറത്താക്കും: ഇറാന്റെ പുതിയ സൈനിക തലവൻ
അതിനിടെ പ്രകോപനപരമായ പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും പിന്തിരിയണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. പ്രതിസന്ധി ചർച്ച ചെയ്യാൻ നാറ്റോ സഖ്യരാജ്യങ്ങളുടെ നേതാക്കൾ ഇന്ന് ബ്രസൽസിൽ യോഗം ചേരും. പ്രകോപന നടപടികൾ ഉപേക്ഷിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ഇറാനോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ആണവ കരാർ വ്യവസ്ഥകളിൽ നിന്ന് പിന്തിരിഞ്ഞ ഇറാൻ നടപടി വെള്ളിയാഴ്ച ചേരുന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചർച്ച ചെയ്യും. ഇറാന് ആണവായുധം സ്വന്തമാക്കാനാവില്ലെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കൊല്ലപ്പെട്ട സൈനിക കമാന്‍റർ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് ഇറാനിലെ കിംറാനിൽ സംസ്കരിക്കും. പിന്നിട്ട രണ്ട് ദിവസങ്ങളിലായി തെഹ്റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ വിലാപയാത്രകളിൽ ലക്ഷങ്ങളാണ് പങ്കുചേർന്നത്.