മിസൈല്‍ ആക്രമണത്തില്‍ 80 ‘അമേരിക്കന്‍ തീവ്രവാദികള്‍’ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ ദേശീയ ടിവി ചാനല്‍
ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്.
ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ടെഹ്‌റാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 'അമേരിക്കന്‍ തീവ്രവാദികള്‍' കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍. ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് 15 മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ഇതില്‍ ഒരൊറ്റ മിസൈല്‍ പോലും തകര്‍ക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികളാണ് വാഷിംഗ്ടൺ സ്വീകരിക്കുന്നതെങ്കിൽ മേഖലയില്‍ ഇറാന് ലക്ഷ്യം വയ്ക്കാന്‍ മറ്റ് 100 കേന്ദ്രങ്ങളുണ്ടെന്നും സ്റ്റേറ്റ് റെവല്യൂഷണറി ഗാർഡ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ये à¤à¥€ पà¥�ें- ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം
കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മിസൈല്‍ ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചിരുന്നു. ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്.