അമേരിക്ക ഇനി കുഴപ്പമുണ്ടാക്കിയാൽ കൂടുതൽ കടുപ്പമുള്ള മറുപടി: ഇറാൻ

യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചെകുത്താൻ ഭരണാധികാരികൾ അവരുടെ ഭീകരവാദ സൈന്യത്തെ മേഖലയിൽ നിന്ന് എത്രയും പെട്ടെന്ന് പിൻവലിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. - മേജര്‍ ബാഖിരി

Update: 2020-01-08 07:06 GMT

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നാലെ അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ സൈന്യം. പുതിയ വല്ല കുഴപ്പവും അമേരിക്ക ഉണ്ടാക്കുകയാണെങ്കിൽ കൂടുതൽ കടുപ്പമുള്ള പ്രതകിരണമുണ്ടാകുമെന്ന് ഇറാൻ സായുധ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബാഖിരി പറഞ്ഞു.

'യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചെകുത്താൻ ഭരണാധികാരികൾ അവരുടെ ഭീകരവാദ സൈന്യത്തെ മേഖലയിൽ നിന്ന് എത്രയും പെട്ടെന്ന് പിൻവലിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. അമേരിക്ക കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയാണെങ്കിൽ ഞങ്ങളുടെ പ്രതികരണം കൂടുതൽ കടുപ്പമുള്ളതായിരിക്കും.'
മേജർ മുഹമ്മദ് ബാഖിരി

Advertising
Advertising

ഇറാൻ ഖുദ്‌സ് സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇറാഖിലെ രണ്ട് യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇർബിൽ, അൽ അസദ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായതായി പെന്റഗൺ സ്ഥിരീകരിച്ചു. എന്നാൽ, ആളപായമുണ്ടായോ എന്നകാര്യത്തിൽ അമേരിക്ക പ്രതികരിച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം നാളെ രാവിലെ പ്രതികരിക്കാമെന്നാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്.

അതേസമയം, 80 യു.എസ് തീവ്രവാദികളെ വധിച്ചതായി ഇറാൻ അവകാശപ്പെട്ടു.

ये भी पà¥�ें- മിസൈല്‍ ആക്രമണത്തില്‍ 80 ‘അമേരിക്കന്‍ തീവ്രവാദികള്‍’ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ ദേശീയ ടിവി ചാനല്‍

Tags:    

Similar News