സമാധാന ചർച്ചക്കുള്ള ട്രംപിന്റെ അഭ്യർത്ഥനയെ തള്ളി ഇറാന്‍

സമാധാന ചർച്ചക്കുള്ള ട്രംപിന്റെ അഭ്യർത്ഥനയെ തള്ളി ഇറാന്‍ രംഗത്ത്. ഉപരോധ നടപടികൾ പിൻവലിക്കാതെ ചർച്ചക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Update: 2020-01-09 11:05 GMT

സമാധാന ചർച്ചക്കുള്ള ട്രംപിന്റെ അഭ്യർത്ഥനയെ തള്ളി ഇറാന്‍ രംഗത്ത്. ഉപരോധ നടപടികൾ പിൻവലിക്കാതെ ചർച്ചക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യു.എന്നിലെ ഇറാൻ അംബാസഡർ മജീദ് തഖ്ത് റവഞ്ചിയാണ് നിലപാട് അറിയിച്ചത്. അതേസമയം സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ യു.എസിനെ മുന്‍കൂട്ടി അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ തെഹ്റാൻ വിമാനത്താവളത്തിൽ ഉക്രെയിൻ വിമാനം തകർന്നതിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇറാന്‍ സിവില്‍ ഏവിയേഷന്‍ സമര്‍പ്പിച്ചു. എന്നാല്‍ ദുരുന്തകാരണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതേസമയം ഇറാനെതിരെ തുടരാക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില കുറഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ ഇന്നലെ ബാരലിന് 70ല്‍ നിന്നും ഇടിഞ്ഞ് 65 ഡോളറിലേക്ക് എത്തി. അതോടൊപ്പം സ്വര്ണ വിലയും കുറഞ്ഞിരുന്നു.

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഹസ്യസേന മേധാവി ഖാസിം സുലൈമാനിയുടെ കബറടക്കം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോളാണ് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. മിസൈല്‍ ആക്രമണം സ്വയം പ്രതിരോധമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജവേദ് ഷറീഫ് വ്യക്തമാക്കിയിരുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News