മുറാദ് ഹോഫ്മാൻ അന്തരിച്ചു

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി

Update: 2020-01-13 14:44 GMT

പ്രമുഖ ജര്‍മ്മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ അന്തരിച്ചു. 'മക്കയിലേക്കുള്ള വഴി' , 'ഇസ്‍ലാം: ബദല്‍മാര്‍ഗ്ഗം', 'ജര്‍മന്‍ മുസ്‍ലിമിന്റെ ഒരു ദിവസം', 'ഇരുപതാം നൂറ്റാണ്ടിലെ ഇസ്‍ലാം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിന്റെ ഭാഗമായി ഇദ്ദേഹം കേരളത്തിലെത്തിയിരുന്നു.

എസ്.ഐ.ഒ ദക്ഷിണ കേരളാ സമ്മേളനത്തിന്റെ ഭാഗമായി ഹോഫ്‍മാന്‍ കേരളത്തിലെത്തിയപ്പോള്‍

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഒരു കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഡോ. ഹോഫ്മാന്‍ 1980 ല്‍ ഇസ്‍ലാമാശ്ലേഷിച്ചു. ജര്‍മ്മന്‍ സര്‍ക്കാറില്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മതം മാറ്റം വലിയ സംവാദങ്ങള്‍ക്ക് കാരണമായി. അള്‍ജീരിയന്‍ യുദ്ധത്തിന്റെ അനന്തരഫലത്തിന് സാക്ഷിയായതും, ഇസ്‍ലാമിക കലയോട് തോന്നിയ ഇഷ്ടവും, പോളിസ്റ്റ് ക്രിസ്ത്യന്‍ തത്ത്വങ്ങളിലെ വൈരുദ്ധ്യവും ആണ് ഇസ്‍ലാമിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

Advertising
Advertising

Full View

Prof Murad Hofmann, diplomat and scholar, dies. Inna Lillahi Wa Inna Ilayhi Raji'un. Had the pleasure of hosting him...

Posted by Abdullah Faliq on Monday, January 13, 2020

1961 മുതല്‍ 1994 വരെ ഹോഫ്മാന്‍ ജര്‍മ്മന്‍ ഫോറിന്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ചു. ന്യൂക്ലിയര്‍ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ പ്രത്യേക വിദഗ്ദ്ധന്‍ എന്ന നിലയില്‍ അള്‍ജീരിയയിലാണ് അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതല്‍ 1987 വരെ ബ്രസ്സല്‍സിലെ നാറ്റോയുടെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതല്‍ 1990 വരെ അള്‍ജീരിയയിലും 1990 മുതല്‍ 1994 വരെ മൊറോക്കൊയിലും അംബാസിഡറായി സേവനമനുഷ്ഠിച്ചു.

ജര്‍മ്മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‍ലിംസ് എന്ന സംഘടനയിലെ ഹോണററി അംഗവും ഉപദേശകനുമാണ് ഡോ. ഹോഫ്മാന്. സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്‍ലാമിക പണ്ഡിതന്മാര്‍ ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ക്ക് എഴുതിയ 'ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്' എന്ന തുറന്ന കത്തില്‍ ഒപ്പു വെച്ച ഒരാള്‍ കൂടിയാണ് മുറാദ്.

Tags:    

Similar News