കൊറോണ വൈറസ്; ചൈനയില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു
വൈറസ് ബാധ യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Update: 2020-01-25 03:02 GMT
ചൈനയിലെ വുഹാനില്‍ നിന്നുള്ള 100 യാത്രക്കാരെ സിംഗപൂര്‍ തിരിച്ചയച്ചു. സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെയാണ് തിരിച്ചയച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് സിംഗപ്പൂരിന്റെ നടപടി. യാത്രക്കാര്‍ ചൈനയിലെ സിയഓഷന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി.
വൈറസ് ബാധ യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1287 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി.