കൊറോണ: ചൈനയില്‍ 25 മലയാളികളടക്കം 86 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പട്ടിണി ഭീതിയില്‍
Update: 2020-01-28 13:24 GMT
കൊറോണ ഭീതിയില്‍ ചൈനയില്‍ മലയാളി വിദ്യാര്‍ഥികള്‍ പട്ടിണി ഭീതിയില്‍. 86 ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം 25 മലയാളികളാണ് ചൈനയില്‍ പട്ടിണിഭീതിയില്‍ കഴിയുന്നത്. വിദ്യാര്‍ഥികള്‍ പട്ടിണി ഭീതിയിലായ വിവരം ചൈനയില്‍ നിന്നയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പുറത്തറിയുന്നത്. തടവിലാക്കപ്പെട്ട അവസ്ഥയില്‍ ഹോസ്റ്റലില്‍ കഴിയുന്നു എന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ചൈനയിലെ യിച്ചാങ് ത്രീ ഗോര്‍ഗസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് സന്ദേശമയച്ചത്.