ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളി ഫലസ്തീനും അറബ് ലോകവും
നെതന്യാഹുവിന് ഒപ്പം നിന്നുകൊണ്ടുള്ള ട്രംപിന്റെ സമാധാന പദ്ധതി ഗൂഢാലോചനയാണെന്ന് ഫലസ്തീൻ സംഘടനകൾ
ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ നിലനിർത്തുന്ന പശ്ചിമേഷ്യൻ സമാധാന പദ്ധതിക്കെതിരെ ഫലസ്തീൻ ജനതയും അറബ് ലോകവും. ട്രംപിന്റെ പദ്ധതി തള്ളണമെന്ന് ഫലസ്തീൻ സംഘടനകൾ അന്തർദേശീയ സമൂഹത്തോട് ആവശ്യപ്പെട്ടു. അടിയന്തര അറബ് ലീഗ് നേതൃയോഗം ശനിയാഴ്ച ചേർന്ന് ഭാവി നടപടികൾക്ക് രൂപം നൽകും.
വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ഒപ്പം നിന്നുകൊണ്ടുള്ള ട്രംപിന്റെ സമാധാന പദ്ധതി ശരിയായ ഗൂഢാലോചനയാണെന്ന് ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. ട്രംപിന്റെ സമാധാന പദ്ധതി 100 ശതമാനവും നിരാകരിക്കുന്നതായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ये à¤à¥€ पà¥�ें- ഇസ്രായേലിനെ ഏകപക്ഷീയമായി പിന്തുണച്ച് ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി
ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നറുടെ മേൽനോട്ടത്തിൽ തയാറാക്കിയ പദ്ധതി തള്ളിക്കളയണമെന്ന് അന്താരാഷ്ട്ര ശക്തികളോട് ഫലസ്തീൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ ഒന്നിച്ചുനീങ്ങാൻ ഫലസ്തീനിലെ പ്രധാന കക്ഷികളായ ഹമാസും ഫത്ഹും തീരുമാനിച്ചു. ഫലസ്തീൻ പ്രദേശങ്ങളെ നിരായുധീകരിക്കുക, അഭയാർഥികളുടെ തിരിച്ചുവരവ് വിലക്കുക ഉൾപ്പെടെ ഇസ്രായേൽ പക്ഷപാതിത്വം മാത്രം നിറഞ്ഞതാണ് പദ്ധതിയെന്ന വിലയിരുത്തലാണ് മിക്ക അറബ് രാജ്യങ്ങൾക്കും ഉള്ളത്.
എന്നാൽ പദ്ധതിയെ പൂർണമായി തള്ളുന്നതിനോട് അറബ് ലീഗിനുള്ളിലും എതിർപ്പുണ്ട്. കിഴക്കൻ ജറുസലേം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുന്നതു വരെ സായുധ പോരാട്ടം തുടരാൻ തന്നെയാണ് ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.