ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയാകുന്നു; വരൻ ഈജിപ്ഷ്യൻ കോടീശ്വരൻ

കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്

Update: 2020-01-31 16:27 GMT

പ്രശസ്ത അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ചു. ഈജിപ്ഷ്യൻ കോടീശ്വരൻമാരിൽ പ്രമുഖനായ നയേല്‍ നാസറാണ് വരൻ.

Advertising
Advertising

കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്. ‘ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല..’

നയേലുമായുള്ള ചിത്രം പങ്കിട്ട് ജെന്നിഫർ കുറിച്ചു. ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍' എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ ബില്‍ ഗേറ്റ്‌സ് കുറിച്ചത്.

Tags:    

Similar News