ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയുമായുള്ള ബന്ധം അവസാനിപ്പിച്ചു
മൂന്നര വര്‍ഷത്തോളം നീണ്ടു നിന്ന രാഷ്ട്രിയ പിരിമുറുക്കങ്ങള്‍ക്ക് ഇതോടെ അവസാനമായി.
എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 47 വര്‍ഷത്തെ ബന്ധം ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും അവസാനിപ്പിച്ചു. വെള്ളിയാഴ്ച്ച ലണ്ടന്‍ സമയം രാത്രി 11നാണ് ബ്രക്സിറ്റ് യാഥാര്‍ഥ്യമായത്. മൂന്നര വര്‍ഷത്തോളം നീണ്ടു നിന്ന രാഷ്ട്രിയ പിരിമുറുക്കങ്ങള്‍ക്ക് ഇതോടെ അവസാനമായി. രാജ്യം പുതിയ പാതയിലേക്കെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു
പുതിയ മാറ്റത്തിന്റെ ആഘോഷമായിരുന്നു യു.കെയിലെ തെരുവുകളിലെങ്ങും. ബ്രിട്ടന്റെ ചരിത്രത്തിലെ ഗംഭീര ദിനം ആഘോഷമാക്കാന്‍ ബ്രിട്ടന്‍ ജനത മറന്നില്ല.
മൂന്നര വര്‍ഷം, മൂന്ന് പ്രധാനമന്ത്രിമാര്‍, 2016 മുതലുള്ള നടപടിക്രമങ്ങള്‍, ഇതിനെല്ലാം തന്നെ തിരശീലവീഴ്ത്തി, യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയും സ്വന്തമാക്കിയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത്. രാജ്യം പുതിയ പാതയിലേക്കാണ് പോകുന്നതെന്നായിരുന്നു ബ്രക്സിറ്റുനുശേഷമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആദ്യ പ്രതികരണം.
രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തിയോതോടെ ബ്രക്സിറ്റിന് ഔദ്യോഗീക വിളംബരമായി. 2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിത പരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്.